ശ്രീരാമന് പോലും ബലാത്സംഗ സംഭവങ്ങള്‍ തടയാനാകില്ല; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

Posted on: July 8, 2018 12:47 pm | Last updated: July 8, 2018 at 8:47 pm

ലഖ്‌നൗ: വിവാദ പ്രസ്താവനയായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ്ര നാരായണ്‍ സിംഗ്.
വര്‍ധിച്ചുവരുന്ന ബലാത്സംഗ സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ ഭഗവാന്‍ ശ്രീരാമന് പോലും കഴിയില്ലെന്ന സുരേന്ദ്ര നാരായണ്‍ സിംഗിന്റെ പ്രസ്താവനയാണ് വിവദത്തിലായത്.

ഭഗവാന്‍ ശ്രീരാമന്‍ ഭൂമിയില്‍ നേരിട്ടിറങ്ങി വന്നാല്‍ പോലും പീഡനങ്ങള്‍ നിയന്ത്രിക്കാനാകില്ല. സമൂഹത്തിലെ പുഴുക്കുത്തുകളാണ് ഇത്തരം സംഭവങ്ങള്‍. മറ്റുള്ളവരെ സ്വന്തം കുടുംബാംഗമായും സഹോദരിമാരായും കാണേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണ്. ഭരണഘടനയിലൂടെയല്ല മൂല്യങ്ങളിലൂടെ മാത്രമേ നമുക്കിത് നിയന്ത്രിക്കാനാകൂ. ഉത്തര്‍പ്രദേശില്‍ വര്‍ധിച്ചുവരുന്ന പീഡനങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എംഎല്‍എയുടെ പ്രതികരണം.

നേരത്തയും സുരേന്ദ്ര വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടിണ്ട്. സ്മാര്‍ട്ട് ഫോണുകളാണ് പീഡനങ്ങള്‍ക്ക് കാരണമെന്ന് സുരേന്ദ്ര ആരോപിച്ചിരുന്നു. വേശ്യകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാള്‍ മികച്ചവരാണെന്നുമുള്ള വിവാദ പരാര്‍മശവും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഉന്നാവോ ബലാത്സംഗ കേസില്‍ സിതാപൂര്‍ ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയതും ഏറെ വിവാദമായിരുന്നു.