പോലീസിന്റെ മുന്നറിയിപ്പ് ! ഈ നമ്പറുകളിലേക്ക് ഫോണ്‍ വന്നാല്‍ തിരിച്ചുവിളിക്കരുത്

Posted on: July 8, 2018 12:18 pm | Last updated: July 8, 2018 at 12:18 pm
SHARE

തിരുവനന്തപുരം: വിദേശത്ത് നിന്നും നിരവധി പേരുടെ ഫോണുകളിലേക്ക് തട്ടിപ്പ് ഫോണ്‍ വിളികള്‍ വരുന്നതായും ജാഗ്രത പാലിക്കണമെന്നും കേരളാ പോലീസിന്റെ മുന്നറിയിപ്പ്. കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലിലാണ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നിരവധി പേര്‍ക്ക് +5 ബൊളിവിയ നമ്പറില്‍ നിന്ന് വ്യാജ ഫോണ്‍ വിളികള്‍ ലഭിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത്തരം വ്യാജ നമ്പറുകളില്‍ നിന്ന് കോളുകള്‍ വന്നാല്‍ തിരിച്ചു വിളിക്കേണ്ടതില്ലെന്നും പോലീസ് അറിയിക്കുന്നു. സംഭവത്തില്‍ ഹൈടെക്ക് സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here