അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു; പ്രതിയുടേതെന്ന് സംശയിക്കുന്ന വീഡിയോ പുറത്ത്

Posted on: July 8, 2018 11:37 am | Last updated: July 8, 2018 at 8:47 pm
SHARE

കന്‍സാസ്: ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. മിസൗറി സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ഥിയും തെലങ്കാന വാറങ്കല്‍ സ്വദേശിയുമായ ശരത് കൊപ്പു (26)ആണ് മരിച്ചത്. കന്‍സാസ് സിറ്റിയിലെ ഒരു ഭക്ഷണശാലയില്‍ വെച്ചാണ് ശരത്തിന് വെടിയേറ്റത്. ഈ ഭക്ഷണശാലയില്‍ ജോലി ചെയ്തുവരികയായിരുന്നു ശരത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അഞ്ച് വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

ശരത്തിനെ വെടിവെച്ചതെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം കസാന്‍സ് പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് കരുതുന്നതായി പോലീസ് പറയുന്നു. ഹൈദരാബാദില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയിരുന്ന ശരത് കഴിഞ്ഞ വര്‍ഷമാണ് ഉപരിപഠനത്തിനായി യുഎസിലേക്ക് പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here