എന്‍ഡി തിവാരിയുടെ നില ഗുരുതരം; ഐസിയുവിലേക്ക് മാറ്റി

Posted on: July 8, 2018 10:27 am | Last updated: July 8, 2018 at 7:18 pm
SHARE

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയെ ആരോഗ്യനിലവഷളായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയത്. സെപ്റ്റംബര്‍ 20 നാണ് മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് തിവാരിയെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയെ ഫോണില്‍ വിളിച്ച് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാഞ്ഞു. മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയായ തിവാരി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായിരുന്നു. രണ്ട് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായ ഒരേ ഒരു ഇന്ത്യക്കാരനാണ് തിവാരി.