സാക്കിര്‍ നായിക്കിനെ ബംഗ്ലാദേശില്‍ പ്രവേശിപ്പിക്കില്ല

Posted on: July 7, 2018 9:20 pm | Last updated: July 7, 2018 at 9:20 pm

ന്യൂഡല്‍ഹി: വിവാദ സലഫി പ്രചാരകന്‍ സാക്കിര്‍ നായിക്കിന് ബംഗ്ലാദേശില്‍ അഭയം നല്‍കില്ലെന്ന് സര്‍ക്കാര്‍. ബംഗ്ലാദേശ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാഷ്ട്രീയ ഉപദേശകന്‍ ഹുസൈന്‍ തൗഫീഖ് ഇറാമം ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യാ-ബംഗ്ലാദേശ് ബന്ധത്തെക്കുറിച്ച് ഡല്‍ഹിയില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാക്കിര്‍ നായിക്ക് വിഷയത്തില്‍ ബംഗ്ലാദേശ് ഇന്ത്യക്കൊപ്പമാണ്. അദ്ദേഹത്തിന് ഒരു കാരണത്താലും ബംഗ്ലാദേശില്‍ പ്രവേശനം അനുവദിക്കില്ല. തീവ്രവാദത്തിനെതിരെ ശക്തമായ പോരാട്ടമാണ് ബംഗ്ലാദേശ് നടത്തുന്നത്. അയല്‍ രാജ്യത്തെ നശിപ്പിക്കുന്നവര്‍ക്ക് ബംഗ്ലാദേശിന്റെ മണ്ണില്‍ ഇടം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.