മുസ്‌ലിം സമുദായം നിരാകരിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐയെന്ന് മന്ത്രി ജലീല്‍

Posted on: July 7, 2018 6:51 pm | Last updated: July 8, 2018 at 9:46 am
SHARE

കൊച്ചി: മുസ്‌ലിം സമുദായം നിരാകരിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐയെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍. ന്യൂനപക്ഷ സംഘടനകളൊന്നും അംഗീകരിക്കാത്ത പാര്‍ട്ടിയാണ് എസ്ഡിപിഐ. തീവ്രവാദ സംഘടനയായ എസ്ഡിപിഐയ്ക്ക് എതിരെ നടക്കുന്ന റെയ്ഡുകള്‍ ന്യൂനപക്ഷ വേട്ടയല്ലെന്നും പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനാണ് എസ്ഡിപിഐ ഓഫീസുകളില്‍ റെയ്ഡ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.