അഭിമന്യുവിന്റെ നാട്ടിലെത്തി ചിരിച്ചുകൊണ്ട് തലങ്ങുംവിലങ്ങും സെല്‍ഫി; സുരേഷ് ഗോപിക്കെതിരെ പരിഹാസവര്‍ഷം

Posted on: July 7, 2018 4:31 pm | Last updated: July 7, 2018 at 9:28 pm

തിരുവനന്തപുരം: മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ വേളയില്‍ തലങ്ങുംവിലങ്ങും സെല്‍ഫിയെടുത്ത സുരേഷ് ഗോപി എംപിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പരിഹാസം. സുരേഷ് ഗോപിയുടെ പ്രവൃത്തി അഭിമന്യുവിനെ അപമാനിച്ചതിന് തുല്ല്യമാണെന്നും ഔചിത്യമില്ലായ്മയാണെന്നുമുള്ള ആക്ഷേപം ശക്തമായിരിക്കുകയാണ്.

ഇടുക്കിയിലെ കര്‍ഷക കുടിയേറ്റ ഗ്രാമമായ വട്ടവടയിലെ അഭിമന്യുവിന്റെ മാതാപിതാക്കളെ കണ്ട് മടങ്ങിയ വേളയിലാണ് സുരേഷ് ഗോപി ചിരിച്ചുകൊണ്ട് നിരവധി സെല്‍ഫികളെടുത്തത്. ആശ്വസിപ്പിക്കാനെത്തിയവര്‍ വട്ടവടക്ക് വിനോദയാത്ര വന്ന പോലെയാണ് പെരുമാറിയതെന്ന് അഭിമന്യുവിന്റെ സുഹൃത്തുക്കള്‍ അരോപിച്ചു. അഭിമന്യുവിന്റെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, ആ മരണം, രാജ്യത്തിന്റെ വര്‍ഗീയതക്കെതിരെയുള്ള ബലിയായിരുന്നുവെന്ന് സുരേഷ് ഗോപി സന്ദര്‍ശന വേളയില്‍ പറഞ്ഞിരുന്നു.