ഒന്നാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം: പ്രധാന അധ്യാപകന് സസ്‌പെന്‍ഷന്‍

Posted on: July 7, 2018 11:33 am | Last updated: July 7, 2018 at 11:33 am

വണ്ടിപ്പെരിയാര്‍ : സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍. ഗവ. എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ബാബുരാജിനെയാണ് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്റ് ചെയ്തത്. ഈ ക്രൂരകൃത്യം മേലധികാരികളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് സസ്‌പെന്‍ഷന്‍

.കുട്ടി കുസൃതി കാട്ടിയെന്നും ഇതിന്റെ പേരില്‍ അടിച്ചപ്പോള്‍ കുട്ടി തിരിഞ്ഞതിനാലാണ് പുറത്ത് അടിയേറ്റതെന്നും അധ്യാപിക പറഞ്ഞതായി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ അറിയിച്ചിരുന്നു. എന്നാല്‍ വിവരമറിഞ്ഞിട്ടും മേലധികാരികളെ അറിയിച്ചില്ല എന്നതാണ് പ്രധാനാധ്യാപകനെതിരായ കുറ്റം. സംഭവത്തില്‍ അധ്യാപിക ഷീല അരുള്‍ റാണിയെ നേരത്തെ സസപെന്റ് ചയ്തിരുന്നു.ജൂണ്‍ അഞ്ചിനാണ് ബാലകൃഷ്ണന്‍-ഭാഗ്യലക്ഷ്മി ദമ്പതികളുടെ ആറുവയസ്സുകാരനായ മകനെ അധ്യാപിക ചൂരലുകൊണ്ട് പുറത്ത് അടിച്ചു പരിക്കേല്‍പ്പിച്ചത്.