Connect with us

International

കോച്ചും കുട്ടികളും ഗുഹയിലകപ്പെട്ട സംഭവം: മാപ്പ് ചോദിച്ചുകൊണ്ട് കോച്ചിന്റെ കുറിപ്പ്

Published

|

Last Updated

മെസായി: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനേയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ സംഭവത്തില്‍ കുട്ടികളുടെ രക്ഷിതാക്കളോട് കോച്ച് മാപ്പു ചോദിച്ചുെകാണ്ട് എഴുതിയ കുറിപ്പ് നാവിക ഉദ്യോഗസ്ഥര്‍ പുറത്തു വിട്ടു.എക്കപോള്‍ ചന്ദോങ് എന്ന 25 കാരന്‍ ഫുട്്‌ബോള്‍ കോച്ചാണ് മാപ്പ് ചോദിച്ചുകൊണ്ട് കുറിപ്പെഴുതിയത്. 11 മുതല്‍ 16 വരെ പ്രായമുള്ള കുട്ടികളാണ് സംഘത്തിലെ മറ്റ് 12 പേര്‍.

കഴിഞ്ഞ ദിവസം കോച്ച് രക്ഷാ പ്രവര്‍ത്തകരുടെ കൈവശം കൊടുത്തയച്ച കുറിപ്പ് തായ്‌നേവി ഫേസ്ബുക്കിലൂടെയാണ് പ്രസിദ്ധീകരിച്ചത””എല്ലാ രക്ഷിതാക്കളും അറിയാന്‍, കുട്ടിളെല്ലാവരും നിലവില്‍ സുരക്ഷിതരാണ്. കുട്ടികളെ നന്നായി സംരക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. എല്ലാവരും നല്‍കുന്ന ധാര്‍മിക പിന്തുണക്ക് നന്ദി. കുട്ടികളളുടെ രക്ഷിതാക്കളോട് മാപ്പു ചോദിക്കുന്നുവെന്നുമാണ് കുറിപ്പിലുള്ളത്. കുറിിപ്പ് സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് പൊതു സമൂഹത്തില്‍നിന്നുയരുന്നത്. ചിലര്‍ കോച്ചിനെ അനുകൂലിക്കുമ്പോള്‍ മറ്റു ചിലര്‍ ശക്തമായ വിമര്‍ശമാണ് ഉന്നയിക്കുന്നത്

Latest