Connect with us

Kerala

കെ എസ് ആര്‍ ടി സിയില്‍ എം ഡിയും യൂനിയനുകളും നേര്‍ക്കുനേര്‍

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ യൂനിയനുകളും എം ഡി ടോമിന്‍ ജെ തച്ചങ്കരിയും നേര്‍ക്കുനേര്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ്്് യൂനിയനുകളുമായി ഇന്നലെ ചര്‍ച്ച നടന്നെങ്കിലും ഒരു കാര്യത്തിലും തീരുമാനമായില്ല. ജീവനക്കാരുടെ സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഏകപക്ഷീയമായി അധ്വാന ഭാരം എം ഡി അടിച്ചേല്‍പ്പിക്കുകയാണെന്നാണ് ട്രേഡ് യൂനിയനുകളുടെ ആരോപണം. വാടക വാഹനങ്ങള്‍ എടുത്ത് ഉപയോഗിക്കുന്നതിനും പടിപടിയായി കെ എസ്്് ആര്‍ ടി സിയില്‍ സ്വകാര്യവത്കരണം നടപ്പാക്കുന്നതിനുമാണ് എം ഡി ശ്രമിക്കുന്നതെന്നാണ് ട്രേഡ് യൂനിയനുകളുടെ പ്രധാന ആക്ഷേപം.

അപകടങ്ങളില്‍പ്പെട്ട്്് അവശതയനുഭവിക്കുന്ന ജീവനക്കാര്‍ നാല്്്് മാസമായി പുറത്തു നില്‍ക്കുന്നു. അവര്‍ക്ക്് പത്ത്്് ദിവസത്തെയെങ്കിലും ഡ്യൂട്ടി നല്‍കുന്നതിന് തയാറാകുന്നില്ല. നാല് മാസക്കാലമായി ജീവനക്കാര്‍ക്ക്്് പ്രമോഷന്‍ നല്‍കുന്നില്ല. ടോമിന്‍ തച്ചങ്കരി കഴിഞ്ഞ ഏപ്രില്‍ 18നാണ്് കെ എസ്്് ആര്‍ ടി സി എം ഡിയായി ചുമതലയേല്‍ക്കുന്നത്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ വിരമിച്ചവര്‍ക്ക് പ്രമോഷന്‍ നല്‍കിയിട്ടില്ല. സര്‍വീസിലിരിക്കെ വിരമിച്ച ജീവനക്കാരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കുന്നില്ലെന്നും യൂനിയനുകള്‍ ആരോപിക്കുന്നു. 2015 ജൂലൈക്ക്്് ശേഷം ക്ഷാമബത്ത കുടിശ്ശികയാണ്. ശമ്പള പരിഷ്‌കരണം നടത്തണമെന്നത്്് വളരെക്കാലമായുളള യൂനിയനുകളുടെ ആവശ്യമാണ്. അതിനു വേണ്ട ചര്‍ച്ചയൊന്നും നടക്കുന്നില്ലെന്നും ട്രേഡ് യൂനിയനുകള്‍ ആരോപിക്കുന്നു. ജീവനക്കാര്‍ക്ക് യൂനിഫോം, ഷൂ, നൈറ്റ് അലവന്‍സുകള്‍ എന്നിവ നല്‍കിയിട്ട്്് നാല് വര്‍ഷമായി. പ്രോവിഡന്‍ ഫണ്ടിന്റെ കാര്യത്തിലാവട്ടെ 2016 ല്‍ കൊടുത്ത അപേക്ഷകള്‍ പോലും പരിഗണിച്ചില്ലെന്നും യൂനിയനുകള്‍ ആരോപിക്കുന്നു. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച ബേങ്ക്്് റിക്കവറി തുകകള്‍ ഇതുവരെ ബേങ്കുകള്‍ക്ക് നല്‍കിയിട്ടില്ല. ഇത്തരം വിഷയങ്ങളില്‍ സമരം ചെയ്യാനുളള അവകാശം പോലും ടോമിന്‍ തച്ചങ്കരി വന്നതിനു ശേഷം ഇല്ലാതാക്കിയെന്നാണ് യൂനിയനുകളുടെ നിലപാട്.

ഇന്നലെ നടന്ന ചര്‍ച്ചയില്‍ അലവന്‍സുകളും സറണ്ടര്‍ തുകയും ദിവസ കലക്ഷനില്‍ നിന്ന് എടുക്കുന്നത് മാറ്റി മാസശമ്പളത്തോടൊപ്പം നല്‍കാമെന്ന് എം ഡി പറഞ്ഞെങ്കിലും യൂനിയന്‍ നേതാക്കള്‍ അത്്് അംഗീകരിക്കാനാവില്ലെന്ന നിലപാടാണെടുത്തത്്. നൈറ്റ് അലവന്‍സ് കിട്ടിയിട്ട്്് രണ്ട് വര്‍ഷമായിയെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യാമെന്നും എം ഡി അറിയിച്ചു.

ഡ്യൂട്ടി പരിഷ്‌കരണം അടിയന്തിരമായി നടത്തണം എന്നും എല്ലാ ഡ്യുട്ടിയും സിംഗിള്‍ ഡ്യൂട്ടി ആയി മാറ്റണം എന്നും എം ഡി ആവശ്യപ്പെട്ടു. സിംഗിള്‍ ഡ്യൂട്ടി ആക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ വിശദമായി ട്രേഡ് യൂനിയന്‍ നേതാക്കള്‍ എം ഡിയെ ധരിപ്പിച്ചു. ഇതിനുള്ള പോംവഴി മുന്‍എം ഡിയുമായി ചര്‍ച്ച ചെയ്ത് എടുത്തിട്ടുണ്ടെന്നും അത് നടപ്പാക്കാത്തത് മാനേജ്‌മെന്റിന്റെ കഴിവുകേടാണെന്നും യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. അര ഡ്യൂട്ടി സമ്പ്രദായം തുടരാന്‍ കഴിയില്ലെന്നും അത്തരത്തില്‍ ഓപ്ഷന്‍ നടത്തിയാല്‍ അത് അംഗീകരിക്കില്ലെന്നും യൂനിയന്‍ നേതാക്കള്‍ എം ഡിയെ ധരിപ്പിച്ചു. മുന്‍ എം ഡിയുമായി ഉണ്ടാക്കിയിട്ടുള്ള തീരുമാനം ഇക്കാര്യത്തില്‍ പരിശോധിക്കാം എന്നായിരുന്നു എം ഡി ടോമിന്‍ തച്ചങ്കരി ചര്‍ച്ചയില്‍ സ്വീകരിച്ച നിലപാട്.

Latest