കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ചു തകര്‍ത്തു;രഹ്നക്കും മര്‍ദ്ദനം

Posted on: July 6, 2018 9:21 pm | Last updated: July 7, 2018 at 10:27 am
SHARE

കൊല്ലം: കെവിന്‍ വധക്കേസിലെ പ്രധാനപ്രതി പ്രതി ചാക്കോയുടെ വീട് അടിച്ചുതകര്‍ത്ത് ഭാര്യയെ മര്‍ദിച്ചതായി പരാതി. ചാക്കോയുടെ അനുജന്‍ അജിയാണ് തെന്മലയിലെ വീട് ആക്രമിച്ചത്. കെവിന്റെ ഭാര്യ നീനുവിന്റെ മാതാവ് രഹ്നയ്ക്കു മര്‍ദനമേറ്റു.
.വൈകിട്ടോടെയാണു സംഭവം. ചാക്കോ ജയിലിലാവാന്‍ കാരണം രഹ്നയാണെന്ന് ആരോപിച്ചായിരുന്നു അക്രമം. രഹ്ന കഴിഞ്ഞ ദിവസം കോട്ടയത്ത് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായിരുന്നു. കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവര്‍ അറസ്റ്റിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here