ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് അവേശം പകര്‍ന്ന് ഫിഫയുടെ കത്ത്; ലോകകപ്പ് ഫൈനലിന് സാക്ഷികളാകാന്‍ ക്ഷണം

Posted on: July 6, 2018 8:26 pm | Last updated: July 6, 2018 at 10:33 pm
SHARE

ബാങ്കോക്ക് : തായ്‌ലന്‍ഡില്‍ ഗുഹ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെയും ഫുട്‌ബോള്‍ പരിശീലകനെയും ജുലൈ 15ന് നടക്കുന്ന ലോകകപ്പ് ഫൈനല്‍ കാണാന്‍ ക്ഷണിച്ച് ഫിഫ. തായ്‌ലാന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ അധ്യക്ഷനെഴുതിയ കത്തിലാണു ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ കുട്ടികളെ ക്ഷണിച്ചത്. പ്രതിസന്ധികളെ അതിജീവിച്ച് മത്സരം കാണാന്‍ കുട്ടികളെത്തുമെന്നാണ് കരുതുന്നതെന്നും കത്തില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഫിഫ അറിയിച്ചിട്ടുമുണ്ട്. കുട്ടികള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവേശം പകരാന്‍ ഈ സന്ദേശത്തിനു കഴിയുമെന്നാണു കരുതുന്നത്.ഗുഹയില്‍ അകപ്പെട്ട 13 പേരെയും എത്രയും പെട്ടെന്നു രക്ഷിക്കാന്‍ കഴിയട്ടെ. ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ജൂലൈ 15ന് മോസ്‌കോയില്‍ നടക്കുന്ന ലോകകപ്പ് ഫൈനല്‍ കാണാന്‍ അതിഥികളായി അവരെ ക്ഷണിക്കാന്‍ ആഗ്രഹമുണ്ട്. ഫിഫ പ്രസിഡന്റ് പറഞ്ഞു.

അതേസമയം, ഇവരെ ഗുഹയില്‍നിന്നു പുറത്തെത്തിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. വരുംദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഗുഹ്ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തകരും മെഡിക്കല്‍ സംഘവും കുട്ടികള്‍ക്കൊപ്പമുണ്ട്. അവിടേക്കു വൈദ്യുതിയും ഇന്റര്‍നെറ്റ് കണക്ഷനും എത്തിക്കാന്‍ കേബിളുകള്‍ വലിക്കുന്ന ജോലി തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here