വാട്‌സാപ് ഹര്‍ത്താല്‍ : അക്രമം നടത്തിയ രണ്ട് പേര്‍ പിടിയില്‍

Posted on: July 6, 2018 7:00 pm | Last updated: July 6, 2018 at 10:33 pm
SHARE

തിരൂര്‍: വാട്‌സാപ് ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ചു വിട്ട രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിപി അങ്ങാടി സ്വദേശി തണ്ടത്ത് ശറഫുദ്ദീന്‍ (23), പയ്യനങ്ങാടി സ്വദേശി ചാലുപറമ്പില്‍ അഷ്‌കറലി (41) എന്നിവിരാണ് പിടിയിലായത്.

ഹര്‍ത്താല്‍ ദിവസം അയ്യപ്പഭക്തരെ അക്രമിച്ച കേസിലും വാഹനം തകര്‍ത്ത കേസിലുമാണ് ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നിലവില്‍ ആറു കേസുകളുണ്ട്. പയ്യനങ്ങാടിയില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ വാഹനം തടയുകയും അക്രമിക്കുകയും തിരൂര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും ചെയ്ത കേസിലാണ് അഷ്‌കര്‍ അലിയെ അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിന റിമാന്റ് ചെയ്തു.