Connect with us

International

അവന്‍ഫീല്‍ഡ് അഴിമതി: നവാസ് ശരീഫിനും മകള്‍ക്കും തടവ് ശിക്ഷ

Published

|

Last Updated

കറാച്ചി: അഴിമതിക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിഎംഎല്‍ നേതാവുമായ നവാസ് ശരീഫിന് 10 വര്‍ഷം തടവ്. പാക്കിസ്താനിലെ അക്കൗണ്ടബിലിറ്റി കോടതിയുടേതാണ് വിധി. ശരീഫിന് പുറമെ മകള്‍ മറിയം ശരീഫിന് ഏഴ് വര്‍ഷവും മരുമകന്‍ റിട്ട. ലഫ്റ്റനന്റ് മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട് .അവന്‍ഫീല്‍ഡ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ശരീഫിന് ശിക്ഷ വിധിച്ചത്.

തടവ് ശിക്ഷക്കൊപ്പം ശരീഫിന് 8 മില്യണ്‍ പൗണ്ടും മറിയത്തിന് 2 മില്യണ്‍ പൗണ്ട് പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. ശരീഫിനും കുടുംബത്തിനുമെതിരെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ മൂന്നു കേസുകളാണ രജിസ്റ്റര്‍ ചെയ്തിരുന്നത്.

പാനമ പേപ്പേഴ്‌സ് പുറത്തുവിട്ട അഴിമതി വിവാദത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ജൂലൈ 28ന് പാക് സുപ്രീംകോടതി നവാസ് ശരീഫിനെ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിപദത്തില്‍നിന്ന് അദ്ദേഹം രാജിവെച്ചു .കൂടാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കുമുണ്ട്. .തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ലണ്ടനില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ കുല്‍സുവിനൊപ്പമാണ് ശരീഫും കുടുംബവു ഇപ്പോഴുള്ളത്‌