Connect with us

Kerala

ആന്ധ്രയില്‍നിന്നു കൊണ്ടുവന്ന ചെമ്മീനില്‍ ഫോര്‍മാലിനെന്ന് പരിശോധന ഫലം

Published

|

Last Updated

ആലപ്പുഴ: കയറ്റുമതി സംസ്‌കരണത്തിനായി ആന്ധ്രപ്രദേശില്‍നിന്നെത്തിച്ച ഒരു ലോഡ് ചെമ്മീനില്‍ ഫോര്‍മാലിന്‍ ചേര്‍ത്തതായി പരിശോധനയില്‍ കണ്ടെത്തി. ജൂണ്‍ 26ന് ആണ് ചെമ്മീന്‍ ആലപ്പുഴയിലെത്തിച്ചത്.

അരൂരില്‍ എത്തിയ ലോഡ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും സാംപിള്‍ കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു.

അവിടത്തെ പരിശോധനയിലാണു ഫോര്‍മലിന്‍ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് ലോഡ് ആന്ധ്രാപ്രദേശിലേക്കു തിരിച്ചയച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍മാരെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Latest