Connect with us

Gulf

ദുബൈയില്‍ ഓരോ ദിവസം പുതുതായി 2.5 ഭക്ഷ്യ വിതരണശാലകള്‍

Published

|

Last Updated

ദുബൈ: ദുബൈയില്‍ ഓരോ ദിവസം 2.5 ഭക്ഷ്യ ശാലകള്‍ തുറക്കുന്നതായി നഗരസഭ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉപ മേധാവി സുല്‍ത്താന്‍ അലി അല്‍ താഹിര്‍.
ഈ വര്‍ഷം ആദ്യ ആറു മാസം 473 ഭക്ഷ്യ ശാലകള്‍ തുറന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ ഏഴു ശതമാനം വര്‍ധന. ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലകളില്‍ ഒന്നാണ് ഭക്ഷ്യ, പാനീയ വിതരണ കേന്ദ്രങ്ങള്‍. നഗര വളര്‍ച്ചക്കനുസരിച്ചു ആകര്‍ഷകമായ നിക്ഷേപ മേഖലയായി ഇത് മാറി. 2018 മധ്യത്തോടെ 16,518 റെസ്റ്റോറന്റുകളും മറ്റും സ്ഥാപിക്കപ്പെട്ടു.

എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. വേള്‍ഡ് എക്‌സ്‌പോ ആഗതമാകുന്നതിനാല്‍ വളര്‍ച്ച ത്വരിതപ്പെടും. അതേസമയം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ നഗരസഭ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന നിലവാരം കാത്തു സൂക്ഷിക്കുന്നുണ്ട്.
ഭക്ഷ്യ സുരക്ഷ വകുപ്പില്‍ പെര്‍മിറ്റ്‌സ് ആന്‍ഡ് അപ്ലൈഡ് ന്യൂട്രീഷന്‍ വിഭാഗമാണ് ഇത് ശ്രദ്ധിക്കുന്നത്.
വിനോദ സഞ്ചാര മേഖലയ്ക്ക് ഗുണകരമാണ് മികച്ച ഭക്ഷ്യ വിതരണ കേന്ദ്രങ്ങള്‍ എന്നും സുല്‍ത്താന്‍ അലി അല്‍ താഹിര്‍ ചൂണ്ടിക്കാട്ടി.

Latest