Connect with us

Kerala

കൊല്ലത്ത് പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി

Published

|

Last Updated

കൊല്ലം:പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളംതെറ്റി. കൊല്ലം- തിരുവനന്തപുരം പാസഞ്ചര്‍ ആണ് പാളം തെറ്റിയത്. ആളപായമില്ല. തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഉടന്‍തന്നെ മൂന്നാമത്തെ ട്രാക്കില്‍ വെച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്. ട്രെയിന്‍ നിര്‍ത്തിയിടുമ്പോള്‍ എന്‍ജിന്റെ ചക്രങ്ങള്‍ക്ക് പിറകില്‍ ഉറപ്പിക്കുന്ന ഉപകരണം മാറ്റാതെ ട്രെയിന്‍ ഓടിച്ചതാണ് പാളം തെറ്റാന്‍ കാരണമെന്ന് പറയുന്നു. മറ്റ് ട്രെയിനുകളുടെ സര്‍വീസിനെ ബാധിച്ചിട്ടില്ല.