Connect with us

Kerala

പോലീസ് ഡ്രൈവറെ മര്‍ദിച്ച കേസ്: എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ തന്റെ അറസ്റ്റ് തടയണമെന്ന എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയുടെ ആവശ്യം ഹൈക്കോടതി തള്ളി. എഡിജിപിയുടെ മകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി എന്തിനാണ് അറസ്റ്റിനെ ഭയപ്പെടുന്നതെന്നും ചോദിച്ചു.പോലീസ് ഡ്രൈവര്‍ക്ക് ഗുരുതരമായ മര്‍ദനമേറ്റിട്ടുണ്ടെന്നും ഇത് നിസാരമായി കാണാവുന്ന സംഭവമല്ലെന്നും കോടതി പറഞ്ഞു.

കോടതിയുടെ സംരക്ഷണം വേണ്ടയാളല്ല എ.ഡി.ജി.പിയുടെ മകളെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന സ്‌നിഗ്ദ്ധയുടെ ആവശ്യവും തള്ളി. ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ തനിക്കെതിരായി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന സ്‌നിഗ്ധയുടെ ഹര്‍ജി കോടതി അടുത്ത വ്യാഴാഴ്ച പരിഗണിക്കും. അറസ്റ്റ് തടയണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.

Latest