അഭിമന്യുവിന്റെ കൊലയാളിയെ പോലീസ് തിരിച്ചറിഞ്ഞു

Posted on: July 5, 2018 2:13 pm | Last updated: July 5, 2018 at 2:13 pm
SHARE

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കുത്തിക്കൊലപ്പെടുത്തിയ ആളെ പോലീസ് തിരിച്ചറിഞ്ഞു. അഭിമന്യുവിനെ കുത്തിയത് സംഘത്തിലെ മുഹമ്മദ് ആണെന്നാണ് പോലീസ് നിഗമനം. മൊഴികള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്. വൈകാതെ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ സാധിക്കുമെന്നും പ്രതികള്‍ കേരളം വിടാതിരിക്കാനുള്ള എല്ലാ പഴുതുകളും അടച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.

കേസില്‍ മുഹമ്മദ് എന്ന് പേരുള്ള രണ്ട് പേരുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇതില്‍ ഒരാള്‍ മഹാരാജാസ് കോളജ് വിദ്യാര്‍ഥിയാണ്. കേസില്‍ ആറ് പേരെ കൂടി പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.