തമ്മിലടിക്കുന്ന യാദവകുലമാണിപ്പോള്‍ കോണ്‍ഗ്രസെന്ന് ആന്റണി; കോണ്‍ഗ്രസിന്റെ ശത്രു കോണ്‍ഗ്രസ് തന്നെ

Posted on: July 5, 2018 1:50 pm | Last updated: July 6, 2018 at 11:02 am
SHARE

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ശത്രു കോണ്‍ഗ്രസ് തന്നെയാണ് മുതിര്‍ന്ന നേതാവ് എകെ ആന്റണി. തമ്മിലടിക്കുന്ന യാദവകുലമാണിപ്പോള്‍ കോണ്‍ഗ്രസ്. ക്ഷമിക്കാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ പാര്‍ട്ടിയെ നശിപ്പിച്ചവരെന്ന പേരുദോഷം വരും. 1967ല്‍ നേരിട്ടതിനേക്കാള്‍ വന്‍ പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്. പരസ്യപ്രസ്താവന ഗുണം ചെയ്യില്ലെന്ന് ചെറുപ്പക്കാരും മനസിലാക്കണമെന്നും ലീഡര്‍ ജന്മശതാബ്ദി ആഘോഷത്തില്‍ സംസാരിക്കവേ ആന്റണി പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപത്വരഞ്ഞെടുപ്പില്‍ നിന്നും പാര്‍ട്ടി പഠിക്കമെന്നും അല്ലെങ്കില്‍ കോണ്‍ഗ്രസിനെ തകര്‍ത്തത് ഇന്നത്തെ നേതാക്കളാണെന്ന് അടുത്ത തലമുറ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കരുണാകരനുണ്ടായിരുന്നെങ്കില്‍ ചെങ്ങന്നൂരിലെ തന്ത്രങ്ങള്‍ക്ക് മറുതന്ത്രം മെനഞ്ഞേനേ. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും വിശ്വാസമുണ്ടായിരുന്ന നേതാവായിരുന്നു കരുണാകരന്‍. അങ്ങനെയെങ്കില്‍ ബി.ജെ.പിക്ക് സ്വീകാര്യത ലഭിക്കില്ലായിരുന്നെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here