നിറം മങ്ങിയതും കീറിയതുമായ യുഎ ഇ പതാകകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം

Posted on: July 5, 2018 1:43 pm | Last updated: July 5, 2018 at 1:43 pm
SHARE

അബുദാബി: നിറം മങ്ങിയതും കീറിയതുമായ യുഎ ഇ പതാകകള്‍ നീക്കം ചെയ്യാന്‍ അബുദാബി മുന്‍സിപ്പാലിറ്റി നിര്‍ദേശിച്ചു. നഗരത്തിനകത്തും പുറത്തുമായി നിരവധി കെട്ടിടങ്ങളുടെ ചുവരുകളിലും മേല്‍ക്കൂരകളിലും യു എ ഇ ദേശീയപതാക സ്ഥാപിച്ചിട്ടുണ്ട്. മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഷഹാമയില്‍ നടത്തിയ പരിശോധനയിലാണ് ചുവരുകളില്‍ നിറം മങ്ങിയതും പൊടി പിടിച്ചതും കീറിയതുമായ പതാകകള്‍ ശ്രദ്ധയില്‍പ്പെട്ടത്. പതാകകള്‍ വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നത് അതിനോട് ചെയ്യുന്ന ബാഹുമാനക്കുറവായി കണക്കാക്കാമെന്നും അത് വിപരീതമായ മനോഭാവമാണ് കാണുന്നവരിലുണ്ടാക്കുകയെന്നും മുന്‍സിപ്പാലിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here