അഭിമന്യുവിന്റെ കൊലപാതകം: പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയേക്കും

Posted on: July 5, 2018 11:40 am | Last updated: July 5, 2018 at 1:53 pm
SHARE

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു. അഭിമന്യുവിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.