എസ്ഡിപിഐയെ നിരോധിക്കണമെന്ന് ഇ ടി; ‘ഇസ്‌ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം’

Posted on: July 5, 2018 10:36 am | Last updated: July 5, 2018 at 1:53 pm
SHARE

മലപ്പുറം: എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍. ഇസ്‌ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ആവശ്യമെങ്കില്‍ എസ്ഡിപിഐയെ നിരോധിക്കണണെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐയുമായുള്ള രാഷ്ട്രീയ സഖ്യം അപകടകരമാണ്. ഇത്തരക്കാര്‍ സമുദായത്തിന് ചീത്തപേരുണ്ടാക്കുന്നുവെന്നും ആയുധമെടുത്ത് ആശയം പ്രചരിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂടടിച്ചേര്‍ത്തു.