വൃദ്ധക്ക് വധ ഭീഷണി; ബി ജെ പി നേതാവായ അഭിഭാഷകന്‍ അറസ്റ്റില്‍

Posted on: July 5, 2018 9:57 am | Last updated: July 5, 2018 at 9:57 am
SHARE

തൃശൂര്‍: തിരുവനന്തപുരത്ത് താമസിക്കുന്ന 67കാരിക്കെതിരേ വധഭീഷണി മുഴക്കിയ ബി ജെ പി നേതാവായ അഭിഭാഷകനെ നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മണ്ണംപേട്ട സ്വദേശി ഗുരുവായൂരപ്പനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യഹരജി കോടതി നേരത്തെ തള്ളിയിരുന്നു.
കഴിഞ്ഞ തവണ അളഗപ്പനഗര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നു ഗുരുവായൂരപ്പന്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി സുകുമാരിയെ പലതവണ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് കേസ്.

വീട്ടിലെ കുട്ടികളെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചെന്നുമാണ് കേസ്.
അഭിഭാഷകന്റെ ഭീഷണി നേരിടുന്ന കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കാന്‍ കഴിഞ്ഞയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതനുസരിച്ച് നെയ്യാറ്റിന്‍കരയിലെ വീടിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here