Connect with us

Kerala

കേരളത്തിനൊരു ഗാനം; തിരഞ്ഞെടുക്കാന്‍ സമിതിയായി

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക തനിമ പ്രതിഫലിപ്പിക്കുന്ന കേരളഗാനം തിരഞ്ഞെടുക്കുന്നതിന് സാഹിത്യകാരന്‍മാര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി രൂപവത്കരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡോ. എം. ലീലാവതി, ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. എം.എം. ബഷീര്‍, ഡോ. എം.ആര്‍, രാഘവവാര്യര്‍, ഡോ. കെ.പി. മോഹനന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് (കണ്‍വീനര്‍) എന്നിവരാണ് കമ്മിറ്റിയിലുള്ളത്.