ചങ്ങനാശ്ശേരി താലൂക്കില്‍ നാളെ യുഡിഎഫ്, ബിജെപി ഹര്‍ത്താല്‍

Posted on: July 4, 2018 9:04 pm | Last updated: July 4, 2018 at 10:09 pm
SHARE

കോട്ടയം: പോലീസ് ചോദ്യം ചെയ്യലിനു വിധേയരായ ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി താലൂക്കില്‍ നാളെ ഹര്‍ത്താല്‍. യുഡിഎഫും ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് ദമ്പതികള്‍ ജീവനൊടുക്കിയെന്നാരോപിച്ച് യുഡിഎഫും ബിജെപിയും ചെങ്ങനാശ്ശേരി പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. സ്‌റ്റേഷനുമുന്നില്‍ പോലീസ് യുഡിഎഫ് പ്രവര്‍ത്തകരെ തടഞ്ഞു.

വാകത്താനം പാണ്ടന്‍ചിറയില്‍ വാടകയ്ക്കു താമസിക്കുന്ന സ്വര്‍ണപ്പണിക്കാരനായ പുഴവാത് സ്വദേശി സുനില്‍ (34) ഭാര്യ രേഷ്മ (24) എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വര്‍ണം മോഷ്ടിച്ചെന്ന പരാതിയിലാണ് പോലീസ് ഇരുവരേയും ചോദ്യം ചെയ്തത്.