മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്

Posted on: July 4, 2018 7:09 pm | Last updated: July 4, 2018 at 10:09 pm

തിരുവനന്തപുരം: നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ബാള്‍ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമേരിക്കയിലേക്ക് പുറപ്പെടും. വെള്ളിയാഴ്ചയാണ് സ്വീകരണം. ആരോഗ്യ മന്ത്രി കെ കെ ശൈലജയും പങ്കെടുക്കും.

ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന (മലയാളി സംഘടനകളുടെ ഫെഡറേഷന്‍) സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. ഇതടക്കമുളള പരിപാടികളില്‍ പങ്കെടുത്തശേഷം 18ന് മുഖ്യമന്ത്രി തിരിച്ചെത്തും.