ആറ് മാസത്തിനിടെ ദുബൈയില്‍ ബുക്ക് ചെയ്തത് 82 ലക്ഷം ടാക്‌സികള്‍

Posted on: July 4, 2018 5:31 pm | Last updated: July 4, 2018 at 5:31 pm
SHARE

ദുബൈ: ഈ വര്‍ഷം ആറു മാസത്തിനിടെ 82 ലക്ഷം ടാക്‌സി ബുക്കിംഗുകള്‍ നടന്നതായി ആര്‍ ടി എ ഗതാഗത നടപടിക്രമ വിഭാഗം മേധാവി മുഹമ്മദ് നബ്ഹാന്‍ അറിയിച്ചു. ടാക്‌സി ബുക്ക് ചെയ്താല്‍ ശരാശരി 11.43 മിനുട്ടിനകം ലഭ്യമാകും. അഞ്ചു സെക്കന്‍ഡിനകം കോള്‍ സ്വീകരിക്കാറുണ്ടെന്നും മുഹമ്മദ് നബ്ഹാന്‍ വ്യക്തമാക്കി.

എമിറേറ്റിലെ ടാക്സി വാഹനങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കുന്ന നടപടികള്‍ ഇക്കൊല്ലം പൂര്‍ത്തിയാകും. യാത്രാസുരക്ഷ കൂടുതല്‍ ഉറപ്പാക്കാനാണിത്. ദുബൈയിലെ 69 ശതമാനം ടാക്‌സിവാഹനങ്ങളിലും നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിച്ചതായി ട്രാന്‍സ്‌പോര്‍ട് സിസ്റ്റംസ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ആദില്‍ ഷാക്കിരി പറഞ്ഞു.