ശൈഖ് ഹമദിന്റെ നിര്യാണത്തില്‍ ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും അനുശോചിച്ചു

Posted on: July 4, 2018 5:26 pm | Last updated: July 4, 2018 at 5:26 pm
SHARE

റാസ് അല്‍ ഖൈമ: ഭരണകുടുംബാംഗം ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്യാണത്തില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അനുശോചനമറിയിച്ചു.

റാസ് അല്‍ ഖൈമയിലെ മജ്‌ലിസിലെത്തി സുപ്രീം കൗണ്‍സില്‍ അംഗവും റാസ് അല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയെയും മറ്റു കുടുംബാംഗങ്ങളെയും ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു. ഖാസിമി കുടുംബത്തിന് ക്ഷമയും സമാശ്വാസവും ഉണ്ടാകട്ടെയെന്നും ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് അല്ലാഹു സ്വര്‍ഗം പ്രദാനം ചെയ്യട്ടെയെന്നും ശൈഖ് മുഹമ്മദ് പ്രാര്‍ഥിച്ചു.

ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും മജ്‌ലിസിലെത്തി അനുശോചനമറിയിച്ചു.
ശൈഖ് സഈദ് ബിന്‍ ജുമ അല്‍ മക്തൂം, ദുബൈ പ്രോട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ എന്നിവരും ശൈഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു.