അരുണചന്ദ്രന്‍ ലോകാവസാനത്തിന്റെ ആരംഭമെന്ന വാദം തെറ്റ്

Posted on: July 4, 2018 5:18 pm | Last updated: July 4, 2018 at 5:18 pm

ദുബൈ: മധ്യ പൗരസ്ത്യ മേഖലയുടെ ആകാശത്തു ഈ മാസം 27ന് സംഭവിക്കുന്ന അരുണ ചന്ദ്രന്‍ ലോകാവസാനത്തിന്റെ ആരംഭമാണെന്ന വാദം ശരിയല്ലെന്ന് ദുബൈ ആസ്‌ട്രോണമി ഗ്രൂപ് വ്യക്തമാക്കി. അമേരിക്കയിലെ ഒരു പുരോഹിതനായ പോള്‍ ബെഗ്ലെയാണ് ലോകാവസാനം പ്രവചിച്ചത്.

നമ്മുടെ അന്തിമ ദിനങ്ങള്‍ എന്ന പേരിലുള്ള സന്ദേശം യു ട്യൂബില്‍ തരംഗമായിരുന്നു. യു എ ഇ ഞെട്ടിത്തരിക്കും എന്നും ഇയാള്‍ പറഞ്ഞിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും അരുണ ചന്ദ്രന്‍ ദൃശ്യമാകുമെന്നു ദുബൈ അസ്‌ട്രോണമി ഗ്രൂപ് സി ഇ ഒ ഹസന്‍ അഹ്മദ് അല്‍ ഹരീരി ചൂണ്ടിക്കാട്ടി. ഇത് സാധാരണമായ പ്രതിഭാസമാണ്. ജൂലൈ 27 രാത്രി 9.14 മുതല്‍ പുലര്‍ച്ചെ 2.19 വരെയാണ് ചന്ദ്രന്‍ ദൃശ്യമാകുക.