ആര്യങ്കാവില്‍ നിന്ന് പിടികൂടിയ മത്സ്യത്തില്‍ ഫോര്‍മാലിന്‍ കലര്‍ന്നിട്ടില്ലെന്ന് സ്ഥിരീകരണം

Posted on: July 4, 2018 4:42 pm | Last updated: July 4, 2018 at 8:29 pm
SHARE

കൊല്ലം: ആര്യങ്കാവില്‍ നിന്ന് പിടികൂടിയ മത്സ്യത്തില്‍ ഫോര്‍മാലിന്‍ കലര്‍ന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. പകരം മീന്‍ ഇട്ടുവെക്കുന്ന ഐസിലാണ് ഫോര്‍മാലിന്‍ കലര്‍ത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ വെള്ളം പരിശോധനക്കായി അയച്ചു. 900 കിലോഗ്രാം മത്സ്യമാണ് അര്യങ്കാവില്‍ നിന്ന് പിടികൂടിയത്. ഐസില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നത് കണ്ടെത്തുന്നതിനായി ബോട്ടില്‍ പരിശോധന നടത്തുമെന്നും ഫിഷറീസ് വകുപ്പന്റെ സഹായം തേടുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.