കെവിനെ ആക്രമിക്കുമെന്ന് തനിക്കറിയില്ലായിരുന്നു, നീനു പറഞ്ഞിരുന്നുവെങ്കില്‍ വിവാഹം നടത്തിക്കൊടുക്കുമായിരുന്നു: നീനുവിന്റെ മാതാവ് രഹ്ന

Posted on: July 4, 2018 2:58 pm | Last updated: July 4, 2018 at 3:39 pm
SHARE

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം അറിഞ്ഞിരുന്നില്ലെന്നും നീനുവിന് കെവിനെ ഇഷ്ടമാണെന്നു പറഞ്ഞിരുന്നെങ്കില്‍ വിവാഹം നടത്തിക്കൊടുക്കുമായിരുന്നുവെന്നും നീനുവിന്റെ മാതാവ് രഹ്ന ചാക്കോ. നീനു കാര്യങ്ങളൊന്നും വീട്ടില്‍ പറഞ്ഞിട്ടില്ലെന്നും രഹ്ന മാധ്യമങ്ങളോട് പറഞ്ഞു.നീനുവിന്റെ സ്വഭാവത്തില്‍ ചിലപ്പോള്‍ മാറ്റമുണ്ടാകും. ഇതിന് ചികില്‍സ നല്‍കിയിട്ടുണ്ട്. ഞാന്‍ ഒളിവിലായിരുന്നില്ല. എന്നെ ദൈവമാണു കാത്തത്. കെവിനെ എന്റെ മകന്‍ കൊലപ്പെടുത്തില്ല. അവന്‍ ചെയ്തതെല്ലാം പെങ്ങളുടെ നന്മയ്ക്കാണെന്നും രഹ്ന പറഞ്ഞു.

നീനുവിനെ കാണാന്‍ കോട്ടയത്തു പോയിട്ടുണ്ട്. കെവിനും അനീഷും കാണിക്കാന്‍ കൂട്ടാക്കിയില്ല. കരഞ്ഞു പറഞ്ഞിട്ടും കാണിച്ചില്ല. നീനുവിന്റെ ഇരുപതാം ജന്മദിനത്തിന് സ്‌കൂട്ടറും കഴിഞ്ഞ ജന്മദിനത്തിന് ഡയമണ്ട് നെക്ലേസും മോതിരവും വാങ്ങി നല്‍കിയിരുന്നു. നെക്ലേസും മോതിരവും ഇപ്പോള്‍ കാണുന്നില്ലെന്നും രഹ്ന ആരോപിച്ചു