Connect with us

Kerala

ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ വൈകിപ്പിക്കാനെന്ന് സര്‍ക്കാര്‍ കോടതിയില്‍

Published

|

Last Updated

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണമെന്ന ആവശ്യം വിചാരണ വൈകിപ്പിക്കാന്‍ ലക്ഷ്യമിട്ടാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

ഏത് ഏജന്‍സി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ല. രേഖകള്‍ കിട്ടിയിട്ടില്ലെന്നു പറഞ്ഞു ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതും വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമാണ്. ഇതിനോടകം പല ആവശ്യങ്ങളുമായി 11 ഹര്‍ജികള്‍ ദിലീപ് വിവിധ കോടതികളില്‍ സമര്‍പ്പിച്ചു.ആക്രമണത്തിനിരയായ നടിയെ ബുദ്ധിമുട്ടിക്കാന്‍ ദിലീപ് ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ആക്രമണത്തിനിരയായ നടിക്കും മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കുമെതിരെ ദിലീപ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. ഹര്‍ജി പരിഗണിക്കുന്നത് ഈമാസം 23ലേക്കു മാറ്റി

---- facebook comment plugin here -----

Latest