യുവാവ് അധ്യാപികയുടെ തലയറുത്തു; തലയുമായി ഓടിയ ഇയാളെ പോലീസ് കീഴ്‌പ്പെടുത്തി

Posted on: July 4, 2018 11:52 am | Last updated: July 4, 2018 at 1:09 pm
SHARE

ജംഷഡ്പൂര്‍: മാനസികാസ്വാസ്ഥ്യമുള്ള യുവാവ് അധ്യാപികയെ തലയറുത്ത് കൊന്നു. അറുത്തെടുത്ത തലയുമായി കാടിനുള്ളിലേക്ക് അഞ്ച് കിലോമീറ്ററോളം ദൂരം ഓടിയ യുവാവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടത്തി.

ജാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയിലാണ് സംഭവം. ഹരി ഹെമ്പ്രം(26) എന്ന യുവാവാണ് ഖപ്രസായ് സ്‌കൂളിലെ അധ്യാപികയായ സുക്ര ഹെസ(30)നെ സ്‌കൂളില്‍ നിന്ന് തന്റെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയ ശേഷം വാളുപയോഗിച്ച് കഴുത്തറുത്തത്.കൃത്യത്തിനു ശേഷം അറുത്തെടുത്ത തലയുമായി അഞ്ചു കിേലാമീറ്ററോളം ദൂരത്തേക്ക് ഓടി കാട്ടിനുള്ളിലേക്ക് കടന്ന യുവാവിനെ കീഴ്‌പ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും യുവാവിന്റെ കൈയ്യില്‍ ആയുധമുള്ളതിനാല്‍ സാധിച്ചില്ല. പിന്നീട് പോലീസെത്തിയ ശേഷം ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു