Connect with us

Kerala

അഭിമന്യു വധം : നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Published

|

Last Updated

കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ നാല് എസ്ഡിപിഐക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇടുക്കി വണ്ടിപ്പെരിയാറിലെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍നിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

അതേ സമയം നേരത്തെ പിടിയിലായ മൂന്ന് പേരെ കോടതി റിമാന്‍ഡ് ചെയ്തു. കൊലയാളി സംഘത്തില്‍ 15 പേരുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. മുഖ്യപ്രതി മുഹമ്മദിനെയടക്കം പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കോളജ് കവാടത്തിന് മുന്നില്‍വെച്ച് ഞായറാഴ്ച അര്‍ധരാത്രിയോടെയാണ അഭിമന്യു കുത്തേറ്റ് കൊല്ലപ്പെടുന്നത്.