Connect with us

National

ഡല്‍ഹിയിലെ കൂട്ടമരണം: ആത്മഹത്യ  പരസ്പര സഹായത്തോടെയെന്ന് സംശയം

Published

|

Last Updated

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുറാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. തൂങ്ങിമരിക്കാന്‍ ഇവര്‍ പരസ്പരം സഹായിച്ചതായാണ് സംശയിക്കുന്നത്. ഇത് വ്യക്തമാക്കുന്ന കുറിപ്പുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കണ്ണും വായും കെട്ടിയിട്ട നിലയിലായിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചിലരുടെ കൈയും കാലും കെട്ടിയിട്ട നിലയിലുമായിരുന്നു. എന്നാല്‍ തൂങ്ങിമരിച്ച പത്ത് പേരും അഞ്ച് സ്റ്റൂളുകളാണ് ഉപയോഗിച്ചത്. ഇതാണ് ഇവര്‍ തമ്മില്‍ പരസ്പര സഹായമുണ്ടായതായി സംശയിക്കാന്‍ കാരണം. കണ്ടെത്തിയ കുറിപ്പുകളില്‍ എല്ലാവരോടും കൈ കെട്ടി ക്രിയകള്‍ നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്. അതിനാല്‍ ഇവര്‍ പരസ്പര സഹായത്താല്‍ കൈകള്‍ കെട്ടിയെന്നും കണക്കാക്കുന്നു.

മരണത്തിന്റെ തലേദിവസം ഇവര്‍ 20 റൊട്ടി ഓര്‍ഡര്‍ ചെയ്തിരുന്നു. ഇത് നാരായണ്‍ ദേവിയാണ് എല്ലാവര്‍ക്കും പങ്കുവെച്ചതെന്നും കുറിപ്പുകളിലുണ്ട്.നാരായണ്‍ ദേവിയുടെ മകന്‍ ലളിത് ചുണ്ടാവയാണ് ഈ കുറിപ്പുകള്‍ എഴുതിയതെന്നാണ് കരുതുന്നത്. മരിക്കേണ്ട വിധത്തെക്കുറിച്ച് സൂചിപ്പിക്കുന്ന കുറിപ്പാണ് കണ്ടെടുത്തത്. 2015 മുതല്‍ ഇയാള്‍ കുറിപ്പുകള്‍ എഴുതിത്തുടങ്ങിയെന്നാണ് കരുതുന്നത്. അധികം സംസാരിക്കാത്ത വ്യക്തിയാണ് ലളിത് എന്നാല്‍ ഈയിടെയായി തന്റെ മരിച്ചു പോയ പിതാവ് തന്നോട് സംസാരിക്കാറുണ്ടന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. മരണം തങ്ങള്‍ക്ക് മോക്ഷം നല്‍കുമെന്നാണ് കുറിപ്പുകളിലുള്ളത്. 10 വര്‍ഷം മുമ്പ് മരിച്ചുപോയ പിതാവിന്റെ നിര്‍ദേശങ്ങളായിട്ടാണ് ലളിത് മരണത്തെ കാണുന്നത്. തന്റെ പിതാവിന്റെ നിര്‍ദേശം പാലിക്കണമെന്ന് ഇയാള്‍ വീട്ടുകാരോട് പറയുമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

നാരായണ്‍ ദേവി (77) മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭവ്‌നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്‌നേഷിന്റ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ ശിവം, പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്.