സംസ്ഥാനത്തെ കോളജുകളില്‍ ഇനി ‘ട്രാന്‍സ്‌ജെന്‍ഡര്‍’ സംവരണം

Posted on: July 3, 2018 8:31 pm | Last updated: July 3, 2018 at 8:31 pm
SHARE

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിദ്യാഭ്യാസ സംവരണം ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. സര്‍വകലാശാകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കോളേജുകളിലും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് രണ്ട് സീറ്റ് വീതം സംവരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാനത്തെ എല്ലാ അംഗീകൃത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാറിന്റെ നടപടി.