ലൈംഗിക പീഡനം: വൈദികരുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

Posted on: July 3, 2018 6:38 pm | Last updated: July 4, 2018 at 10:51 am

കൊച്ചി: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഓര്‍ത്തഡോക്‌സ് വൈദികരുടെ അറസ്റ്റ് തടയാനാകില്ലെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും ഹൈക്കോടതി. വൈദികരായ നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി ഫാ. എബ്രഹാം വര്‍ഗീസ്, ഫാ.ജോബ് മാത്യു എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

യുവതി ബിഷപ്പിന് നല്‍കിയ പരാതി വിശ്വാസയോഗ്യമാണോ എന്ന കാര്യവും വൈദികര്‍ക്ക് എതിരെ മൊഴിയുണ്ടോ എന്നതും കോടതിക്ക് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മറുപടി നല്‍ാന്‍ സര്‍ക്കാറിന് കോടതി നിര്‍ദേശവും നല്‍കി.

വൈദികരുടെ മുൻകൂർ ജാമ്യ ഹരജി കോടതി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.