Connect with us

National

നിപ്പയുടെ ഉറവിടം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരണം;2019 മെയ് വരെ അതീവ ജാഗ്രത പുലര്‍ത്തണം

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തില്‍ ഭീതിപരത്തിയ നിപ്പ വൈറസ് പടര്‍ന്നത് പഴംതീനി വവ്വാലില്‍നിന്നു തന്നെയാണെന്നു സ്ഥിരീകരണം. രണ്ടാം ഘട്ടത്തില്‍ ശേഖരിച്ച സാമ്പിളുകളില്‍ ഐസിഎംആര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കേന്ദ്രമന്ത്രി ജെപിനഡ്ഡയും ഇക്കാര്യം സ്ഥിരീകരിച്ചു.ആദ്യഘട്ടത്തില്‍ പരിശോധന നടത്തിയ വവ്വാലുകളില്‍ വൈറസ് ബാധ കണ്ടെത്തിയിരുന്നില്ല. നിപ്പ മൂലം അവസാന മരണമുണ്ടായത് മേയ് 31ന് ആണ്. നിപ്പയുടെ നിരീക്ഷണ കാലഘട്ടം 21 ദിവസം ആണ്. എന്നാല്‍, 31നു ശേഷം ആരിലും നിപ്പ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ഡിസംബര്‍ മുതല്‍ 2019 മെയ് വരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മലേഷ്യയില്‍ ഒരൊറ്റത്തവണയേ നിപ്പ ബാധയുണ്ടായിട്ടുള്ളൂ. എന്നാല്‍, ബംഗ്ലദേശില്‍ പല തവണ ആവര്‍ത്തിച്ചു. അവിടെയുള്ള അതേ സാഹചര്യം ഇവിടെയില്ലെങ്കിലും ജാഗ്രത തുടരാന്‍ തന്നെയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Latest