അഭിമന്യു വധം: കുത്തിയത് നീല ഷര്‍ട്ട്‌ ധരിച്ചയാളെന്ന് മൊഴി

Posted on: July 3, 2018 11:12 am | Last updated: July 3, 2018 at 1:34 pm
SHARE

കൊച്ചി: മഹാരാജാസിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിയ കൊലയാളി ധരിച്ചത് നീല ടീഷര്‍ട് എന്ന് മൊഴി. കൊലപാതകത്തില്‍ അറസ്റ്റിലായ ബിലാലും ഒളിവിലുള്ള മുഹമ്മദും മാത്രമാണ് കൊലപാതകത്തില്‍ പങ്കുള്ള മഹാരാജാസ് വിദ്യാര്‍ഥികളെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ പുറത്തു നിന്നെത്തിയവരാണ്അതേസമയം അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. കേസില്‍ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കൊലയാളി സംഘത്തില്‍ 15 പേരുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.വടുതല സ്വദേശി മുഹമ്മദാണ് കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഇയാള്‍ ഒളിവിലാണ്. കേസില്‍ അന്വേഷണം നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. ഐജിയുമായി താന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ അക്രമ രാഷ്ട്രീയത്തിലേയ്ക്ക് കടക്കരുതെന്നും ഡിജിപി പറഞ്ഞു.