മുംബൈയില്‍ നടപ്പാലം തകര്‍ന്നുവീണു; രണ്ട് പേര്‍ക്ക് പരുക്കേറ്റു

Posted on: July 3, 2018 9:57 am | Last updated: July 3, 2018 at 12:27 pm
SHARE

മുംബൈ: കനത്ത മഴയില്‍ അന്ധേരിയിലെ ഗോഖ്‌ലെ റോഡിലുള്ള നടപ്പാലം തകര്‍ന്നു വീണു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. തകര്‍ന്നുവീണ പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

വെസ്റ്റ് അന്ധേരിയെ ഈസ്റ്റ് അന്ധേരിയുമായി ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. രാവിലെ 7.30 ഓടെയാണ് പാലത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു വീണത്. തുടര്‍ന്ന് വെസ്‌റ്റേണ്‍ ലൈനിലുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സ്ഥലത്ത് പോലീസും ദുരന്തനിവാരണ സേനയും എത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ മുബൈയിലെ എല്‍ഫിന്‍സ്‌റ്റോണ്‍ റോഡിലുള്ള നടപ്പാതയില്‍ തിക്കിലും തിരക്കിലുംപെട്ട് 23 പേര്‍ മരിച്ചിരുന്നു