വാഹന പരിശോധനക്കിടെ ബൈക്ക് ഇടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

Posted on: July 3, 2018 9:18 am | Last updated: July 3, 2018 at 11:39 am
SHARE

കോട്ടയം: വാഹനപരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെവന്ന ബൈക്ക് ഇടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഈസ്റ്റ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മുട്ടമ്പലം പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പാമ്പാടി സ്വദേശി അജേഷ് (50) ആണു മരിച്ചത്. നാഗമ്പടം എയ്ഡ് പോസ്റ്റിനു സമീപം രാത്രി ഒന്നരയോടെയാണു സംഭവം.

പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പാഞ്ഞുവന്ന ബൈക്ക് അജേഷിനെ ഇടിക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍. ബൈക്ക് യാത്രികന്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നെന്നു പൊലീസ് അറിയിച്ചു