നിറഞ്ഞാടി നെയ്മര്‍; ആധികാരിക ജയത്തോടെ ബ്രസീല്‍ ക്വാര്‍ട്ടറില്‍ 2-0

Posted on: July 2, 2018 9:28 pm | Last updated: July 3, 2018 at 9:45 am
SHARE

മോസ്‌കോ: മെക്‌സിക്കന്‍ തിരമാലകള്‍ അണഞ്ഞു. ആധികാരിക ജയത്തോടെ ബ്രസീല്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ ജയം. ഇത് 16ാം തവണയാണ് ബ്രസീല്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിപ്പിക്കുന്നത്. ബെല്‍ജിയം- ജപ്പാന്‍ മത്സരത്തിലെ വിജയികളെ ബ്രസീല്‍ ക്വാര്‍ട്ടറില്‍ എതിരിടും.

51ാം മിനുട്ടില്‍ സൂപ്പര്‍ താരം നെയ്മറാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ നേടിയത്. ഈ ലോകകപ്പില്‍ നെയ്മര്‍ നേടുന്ന രണ്ടാം ഗോള്‍ ആണിത്.വില്ല്യയ്‌ന്റെ ഷോട്ട് പോസ്റ്റിലേക്ക് ടാപ്പ് ചെയ്താണ് നെയ്മര്‍ ഗോള്‍ കണ്ടെത്തിയത്. 88ാം ഫിര്‍മിനോ രണ്ടാം ഗോള്‍ നേടി വിജയം ഉറപ്പാക്കി.

മത്സരത്തിന്റെ തുടക്കത്തില്‍ മെക്‌സിക്കോ ആക്രമണങ്ങള്‍ നടത്തിയെങ്കിലും പതിയെ ബ്രസീല്‍ താളം കണ്ടെത്തുകയായിരുന്നു. പിന്നീട് ബ്രസീല്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തി. ഗോള്‍ കീപ്പര്‍ ഒച്ചാവയുടെ മിന്നുന്ന പ്രകടനമാണ് ഈ ഘട്ടത്തില്‍ മെക്‌സിക്കോയുടെ തുണക്കെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here