സഅദിയ്യ പരിഷ്‌കരിച്ച ലോഗോ പ്രകാശനം ചെയ്തു

Posted on: July 2, 2018 9:07 pm | Last updated: July 2, 2018 at 9:07 pm
ജാമിഅ സഅദിയ്യ അറബിയ്യ പരിഷ്‌കരിച്ച ലോഗോയുടെ പ്രകാശനം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലും സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറയും ചേര്‍ന്ന് നിര്‍വഹിക്കുന്നു

ദേളി: ജാമിഅ സഅദിയ്യ അറബിയ്യയുടെ പരിഷ്‌കരിച്ച ലോഗോ പ്രകാശനം പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലും സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറയും നിര്‍വ്വഹിച്ചു. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെപി ഹുസൈന്‍ സഅദി കെസി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കരീം സഅദി ഏണിയാടി, മുല്ലച്ചേരി അബ്ദുര്‍റഹ്മാന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ റഹ്മാന്‍ കല്ലായി, മുഹമ്മദ് മന്‍സൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.