ലുലുവിന്റെ 148 മത് ഹൈപ്പര്‍മാര്‍ക്കറ്റ് ശാഖ അബുദാബി വേള്‍ഡ് ട്രേഡ് സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on: July 2, 2018 8:26 pm | Last updated: July 2, 2018 at 8:26 pm
SHARE

അബുദാബി: ലുലുവിന്റെ 148 മത് ഹൈപ്പര്‍മാര്‍ക്കറ്റ് ശാഖ അബുദാബി വേള്‍ഡ് ട്രേഡ് സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാരമ്പരാഗതമായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാതൃകയില്‍ നിന്ന് മാറി പാശ്ചാത്യ രീതിയിലുള്ള ഷോപ്പിംഗ് മാളുകളിലേതിന് സമാനമായ രീതിയിലാണ് അത്യാധുനിക സൗകര്യങ്ങളടങ്ങുന്ന പുതിയ ശാഖ. അല്‍ ദാര്‍ പ്രോപ്പര്‍ട്ടീസ് സി ഇ ഒ തലാല്‍ അല്‍ ദിയേബി ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാനും എം ഡിയുമായ എം എ യൂസുഫലി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി, സി ഇ ഒ സൈഫി രൂപവാല ചടങ്ങില്‍ പങ്കെടുത്തു.

അബുദാബിയിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്ന അബുദാബി സൂഖ് എന്നറിയപ്പെടുന്ന വേള്‍ഡ് ട്രേഡ് സെന്ററില്‍ ലക്ഷം ചതുരശ്ര അടി വലിപ്പത്തിലാണ് പുതിയ ലുലു ആരംഭിച്ചത്. അബുദാബി നഗര കേന്ദ്രത്തിലെത്തുന്ന വിവിധ ദേശക്കാരായ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുകയാണ് പുതിയ ശാഖയിലൂടെ ലക്ഷ്യമിടുന്നതെന്ന് എം എ യൂസുഫലി പറഞ്ഞു.

ഇതിന്റെ നവീന രീതിയിലുള്ള മാതൃക ലോകോത്തര ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. യു എ ഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ ആകര്‍ഷകമായ ഷോപ്പിംഗ് അനുഭവമാണ് പുതിയ ശാഖയിലൂടെ ലക്ഷ്യമിടുന്നതെന്ന് അല്‍ ദാര്‍ സി ഇ ഒ തലാല്‍ അല്‍ ദിയേബി പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ വിലക്കിഴിവും ലുലുവില്‍ നല്‍കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here