Connect with us

International

പിഎന്‍ബി തട്ടിപ്പ്: നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു

Published

|

Last Updated

ലണ്ടന്‍: കോടികളുടെ ബേങ്ക് വായ്പത്തട്ടിപ്പു നടത്തി വിദേശത്തേക്കു മുങ്ങിയ നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചു. പഞ്ചാബ് നാഷനല്‍ ബേങ്കില്‍ നിന്ന് 13,000 കോടി രൂപയിലേറെ വായ്പയെടുത്തു മുങ്ങിയ കേസില്‍ സിബിഐ അപേക്ഷ പ്രാകരമാണ് നടപടി.

ഇതു പ്രകാരം ഇന്റര്‍പോളിലെ അംഗരാജ്യങ്ങളില്‍ എവിടെയെങ്കിലും നീരവ് മോദിയുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കും. പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനോടകം സിബിഐ മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു.

നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി, മോദിയുടെ സഹോദരന്‍ നിഷാല്‍, കമ്പനി ഉദ്യോഗസ്ഥനായ സുഭാഷ് പറബ് എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പില്‍ കേസെടുത്തിരിക്കുന്നത്.

Latest