Connect with us

Kerala

കോട്ടക്കലില്‍ ഒറ്റ രാത്രികൊണ്ട് നിരവധി പേര്‍ 'കോടീശ്വരന്‍'മാരായ സംഭവം: അറിഞ്ഞുകൊണ്ട് ചെയ്തതെന്ന് എസ്ബിഐ

Published

|

Last Updated

മലപ്പുറം: കോട്ടയ്ക്കലില്‍ എസ്ബിഐ ശാഖയിലെ അക്കൗണ്ടുകളിലേക്ക് ഉടമകള്‍ അറിയാതെ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം എത്തിയ സംഭവം മന:പൂ്ര്‍വമെന്ന് ബേങ്ക് അധിക്യതര്‍.കെവൈസി പ്രകാരമുള്ള രേഖകള്‍ സമര്‍പ്പിക്കാത്തവരുടെ അക്കൗണ്ട് മരവിപ്പിക്കാനായാണ് ഇതെന്നാണ് ബേങ്ക് നല്‍കുന്ന വിശദീകരണം.

ബേങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ അക്കൗണ്ടുകളാണ് മരവിപ്പിക്കുന്നതെന്നും അധിക്യതര്‍ പറഞ്ഞു.  90 ലക്ഷം മുതല്‍ 19 കോടി രൂപ വരെയാണു വിവിധ അക്കൗണ്ടുകളിലേക്ക് എത്തിയത്. അപ്രതീക്ഷിതമായി അക്കൗണ്ടില്‍ 97 ലക്ഷം രൂപ വന്ന സംഭവം കോട്ടയ്ക്കല്‍ സ്വദേശി വെളിപ്പെടുത്തിയതോടെയാണ് കൂടുതല്‍പേര്‍ ഒറ്റ രാത്രികൊണ്ട് “കോടീശ്വരന്‍”മാരായതായി അറിയിക്കുന്നത്. അക്കൗണ്ട് മരവിപ്പിച്ചതോടെ പണമെടുക്കാനോ നിക്ഷേപിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഇടപാടുകാര്‍