കുമ്പസാര രഹസ്യം ചോര്‍ത്തി പീഡനം: നാല് വൈദികര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു

Posted on: July 2, 2018 12:59 pm | Last updated: July 2, 2018 at 5:12 pm
SHARE

കൊച്ചി: കുമ്പസാര രഹസ്യം ചോര്‍ത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികര്‍ക്കെതിരെ കേസെടുത്തു. ബലാത്സംഗ കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്‌സ് കെ. ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ വി. മാത്യു എന്നിവര്‍ക്കെതിരെയാണ് കേസ്. ലൈംഗിക ആരോപണ കേസ് െ്രെകംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

കുമ്പസാര രഹസ്യം ചോര്‍ത്തി വിവാഹിതയായ യുവതിയെ അഞ്ചുവൈദികര്‍ പീഡിപ്പിച്ചെന്നാണ് പരാതി. 2009ല്‍ കുമ്പസാര രഹസ്യം ചോര്‍ത്തി വൈദികനായ ജോബ് മാത്യു ബാലത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി നേരത്തെ മൊഴി നല്‍കിയിരുന്നു. കേസെടുത്തതിന്റെ പശ്ചാത്തലത്തില്‍ ആരോപണം അന്വേഷിക്കാന്‍ സഭ രൂപീകരിച്ച നിരണം ഭദ്രാസന കൗണ്‍സില്‍ ഇന്ന് വൈകിട്ട് യോഗം ചേരും