ശൈഖ് സായിദ് റോഡില്‍ കാറിന് തീപിടിച്ചു; ഗതാഗതം സ്തംഭിച്ചു

Posted on: July 2, 2018 11:42 am | Last updated: July 2, 2018 at 11:42 am
SHARE

ദുബൈ: ശൈഖ് സായിദ് റോഡില്‍ ജബല്‍ അലി ഭാഗത്ത് കാറിന് തീപിടിച്ചു. അപകടത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
അബുദാബി ഭാഗത്തേക്കുള്ള പാതയില്‍ ഡാന്യൂബ് മെട്രോ സ്റ്റേഷന് ശേഷമാണ് അപകടം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വിവരമറിഞ്ഞയുടനെ അഗ്‌നി ശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തേക്ക് നിമിഷങ്ങള്‍ക്കകം എത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജീവന്‍രക്ഷാ പ്രവത്തകര്‍ പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചിരുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഹെലികോപ്റ്റര്‍, മൂന്ന് ആംബുലന്‍സുകള്‍, രണ്ട് അഗ്‌നി ശമന വാഹനങ്ങള്‍ എന്നിവ വിന്യസിച്ചിരുന്നു.
അഞ്ച് വാഹനങ്ങള്‍ക്ക് അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. ഇതില്‍ ഒരു വാഹനമാണ് പൂര്‍ണമായും കത്തി നശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here