മീനുകളിലെ വിഷം: മത്സ്യബന്ധന തുറമുഖങ്ങളില്‍ പരിശോധന നടത്തും

Posted on: July 2, 2018 10:25 am | Last updated: July 2, 2018 at 1:31 pm
SHARE

തിരുവനന്തപുരം: മീനുകള്‍ കടലില്‍നിന്നും കൊണ്ടുവരുമ്പോള്‍ ഇടുന്ന ഐസുകളില്‍ രാസവസ്തുക്കള്‍ കലര്‍ത്തുന്നുവെന്ന സംശയത്തില്‍ കേരളത്തിലെ മല്‍സ്യബന്ധന തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. സംസ്ഥാനത്തുനിന്നു മീന്‍പിടുത്തത്തിനു കൊണ്ടുപോകുന്ന ഐസ്‌ക്യൂബുകളില്‍ രാസവസ്തുക്കള്‍ കലര്‍ത്തുന്നുണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്

. കഴിഞ്ഞ ദിവസം ഐസ് പ്ലാന്റുകളില്‍ നടത്തിയ പരിശോധന ഫലം രണ്ടു ദിവസത്തിനകം ലഭിക്കും. കടലിലേക്കു ശുദ്ധമായ ഐസ് കൊണ്ടു പോകാമെങ്കിലും കടലില്‍ വച്ച് രാസവസ്തുക്കള്‍ കലര്‍ത്താനുള്ള സാധ്യതയും ഏറെയാണ്. ഇതിനായി കടലില്‍നിന്നെത്തുന്ന മല്‍സ്യത്തിനൊപ്പമുള്ള ഐസ് പരിശോധിക്കാനാണ് നീക്കം. എന്നാല്‍ പരിശോധനയോട് മത്സ്യത്തൊഴിലാളികള്‍ എങ്ങിനെ സഹകരിക്കുമെന്ന ആശങ്കയും സര്‍ക്കാറിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here